ബലാൽസംഗം:
നിർവചനവും,
2013 ൽ നിലവിൽ വന്ന നിയമഭേദഗതികളും
...................................
By പ്രസാദ് എം മങ്ങാട്ട്
പ്രാചീന കാലത്തെ അപരിഷ്കൃത മനുഷ്യർ ആഹാരത്തിനു വേണ്ടി ഇര തേടുകയും ,
ഇണകൾക്കു വേണ്ടി പൊരുതുകയും ചെയ്തിരുന്നതായി ചരിത്രം പറയുന്നു .
ആധുനീക മനുഷ്യനിലേക്ക് , തലമുറകളിലൂടെ രൂപാന്തരം പ്രാപിച്ചെങ്കിലും ഇര എന്ന സങ്കല്പം മാറിയിരുന്നു. അപരിഷ്കൃത മനുഷ്യൻ ആഹാരത്തിനു വേണ്ടി ഇര തേടിയപ്പോൾ ആധുനീക മനുഷ്യൻ ശരീരത്തിന്റെ വിശപ്പിന് സ്ത്രീയെ തികച്ചും അപരിഷ്കൃതമായി ഇരയാക്കുന്നു .
സ്ത്രീയുടെ ഇച്ഛക്കും, സമ്മതത്തിനും വിപരീതമായി ബലാൽക്കാരേണ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിനെ റേപ്പ് എന്ന് വിളിക്കാമെങ്കിലും 2013 ൽ ഇൻഡ്യൻ ശിക്ഷാനിയമത്തിൽ ബലാൽസംഗത്തിനെ നിർവചിക്കുന്ന സെക്ഷൻ 375 ൽ വലിയ തോതിലുള്ള ഭേദഗതികൾ വരുത്തുകയുണ്ടായി.
കൂടാതെ 376A,376B,376 C,376 D, 376E എന്നീ വകുപ്പുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു.
3-2-2013 ൽ പ്രാബല്യത്തിൽ വന്ന നിയമഭേദഗതി പ്രകാരം ബലാൽസംഗം എന്ന കുറ്റകൃത്യം എങ്ങനെ നിർവചിച്ചിരിക്കുന്നു എന്നു നോക്കാം:
Indian Penal code 1860
Section 375 Rape എന്ന കുറ്റ ക്യത്യത്തെ നിർവചിക്കുന്നു .
Rape_ ഒരാൾ ചുവടെ പ്രതിപാദിക്കുന്ന ഏഴ് സാഹചര്യങ്ങളിൽ
(a) തന്റെ ലിംഗം ഒരു സ്ത്രീയുടെ
യോനിയിലോ,
വായിലോ,
മൂത്ര ദ്വാരത്തിലോ മലദ്വാരത്തിലോ
ഏതളവിൽ തന്നെ കടത്തുകയോ ,
അവളെ അയാളൊടൊപ്പമാ, മറ്റൊരൊളോടൊപ്പമോ അങ്ങനെ ചെയ്യിപ്പിക്കുകയോ
(b) ഏതളവിലായാലും
ഏതെങ്കിലും
വസ്തുവോ, ലിംഗമല്ലാത്ത ശരീര ഭാഗമോ അവളുടെ യോനിയിലോ ,
മൂത്ര ദ്വാരത്തിലോ, മലദ്വാരത്തിലോ കടത്തുകയും,
അങ്ങനെ അവളെ കൊണ്ട് അയാളൊടൊപ്പമോ ,
മറ്റൊരാളോടൊപ്പമോ ചെയ്യാൻ നിർബന്ധിക്കുകയോ
(c) അവളുടെ
യോനി, മൂത്ര ദ്വാരം, മലദ്വാരം, അഥവാ മറ്റേതെങ്കിലും ശരീരഭാഗത്തോ ലിംഗം കടത്തണമെന്ന ഉദ്ദേശത്തോടെ ,അവളുടെ ശരീരഭാഗങ്ങൾ ഉദ്ദീപിപ്പിക്കുകയോ, ആയത് ചെയ്യിപ്പിക്കുകയോ
(d) അയാളുടെ വായ അവളുടെ
യോനിയിലോ,
മൂത്ര ദ്വാരത്തിലോ, മലദ്വാരത്തിലോ ഉപയോഗിക്കുകയും, അയാളൊടൊപ്പമോ, മറ്റൊരാളോടൊപ്പമോ അവളെ അങ്ങനെ ചെയ്യിക്കുകയും
ആയത് താഴെപ്പറയുന്ന 7 സാഹചര്യങ്ങളിലാകുകയും
ഒന്നാമതായി -
അവളുടെ ഇച്ഛക്ക് വിരുദ്ധമായി
രണ്ടാമത്-
അവളുടെ സമ്മതമില്ലാതെ
മൂന്നാമതായി-
അവൾക്കോ ,
അവൾക്ക് വേണ്ടപ്പെട്ടയാർക്കെങ്കിലുമോ
മരണ ഭീതിയോ
പരുക്കോ എൽപ്പിക്കുക്കുമെന്ന
ഭീതിയുണ്ടാക്കി സമ്മതം നേടിയോ
നാലാമതായി-
അവളുടെ നിയമ പ്രകാരമുള്ള ഭർത്താവാണെന്ന് വിശ്വസിപ്പിച്ച് സമ്മതം നേടിയോ
അഞ്ചാമതായി- സ്വയമല്ലാതെ ലഹരിയുടെ നിയന്ത്രണത്തിലായിരിക്കുന്ന അവസ്ഥയിൽ സമ്മതം നേടിയോ
ആറാമതായി-
അവൾ 18 വയസ്സിൽ താഴെയായിരിക്കെ സമ്മതത്തോടെയോ ,അല്ലാതെയോ
ഏഴാമതായി- സമ്മതം നൽകുന്നതിനെ സംബന്ധിച്ച് പ്രാപ്തയല്ലാത്ത അവസ്ഥയിലോ ,
ആദ്യ ഭാഗത്ത് a മുതൽ d വരെ നിർവചിച്ച പ്രവർത്തികൾ ചെയ്താൽ
ആയത് ബലാൽസംഗത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു.
കൂടാതെ ,
ശാരീകമായി എതിർത്തില്ല എന്ന കാരണം സമ്മതമായി കണക്കാക്കാനാവില്ല എന്നും,
1 .വൈദ്യ പരിശോധനയുടെ ഭാഗമായി ചെയ്യുന്ന നടപടികൾ റേപ്പിന്റെ പരിധിയിൽ വരില്ല
2. ഒരാൾ സ്വന്തം ഭാര്യയുമായി ചെയ്യുന്ന ലൈംഗീക ബന്ധം/പ്രവർത്തികൾ റേപ്പിന്റെ പരിധിയിൽ വരില്ല എന്നും പ്രസ്താവിക്കുന്നു.
Section 376 പ്രകാരം ബലാൽസംഗം
ഏഴുവർഷത്തിൽ കുറയാതെ,
ജീവപര്യന്തം തടവ് വരെ പിഴയുൾപ്പെടെ
ലഭിക്കാവുന്ന കുറ്റമാണ്.
Sec 376A പ്രകാരം ബലാൽസംഗത്തിന് ഇരയാകുന്ന വ്യക്തി മരണപ്പെടുകയോ,
ഏൽക്കുന്ന പരിക്കുകളാൽ മ്യത പ്രായമായ അവസ്ഥയിലാകുകയും ചെയ്താൽ 20 വർഷത്തിൽ കുറയാത്തതും, ജീവിതകാലം മുഴുവനായുള്ള തടവ് ശിക്ഷയോ,മരണശിക്ഷയോ ലഭിക്കുന്നതാണ്.
Sec 376 B പ്രകാരം വിവാഹമോചിതയായ ഭാര്യയെ മുൻ ഭർത്താവ് സമ്മതമില്ലാതെ ബലാൽസംഗംത്തിനിരയാക്കിയാൽ 2 വർഷത്തിൽ കുറയാത്തതും 7 വർഷം തടവും പിഴയും ലഭിക്കുന്നതാണ്.
376 C പ്രകാരം ഏതെങ്കിലും അധികാരസ്ഥാനത്തുള്ളവർ അധികാരമുപയോഗിച്ച് ഒരു സ്ത്രീയെ ബലാൽസംഗത്തിനിരയാക്കിയാൽ 5 വർഷത്തിൽ കുറയാത്തതും 10 വർഷം തടവും പിഴയും ലഭിക്കുന്നതാണ്
376 D ഗ്യാങ്ങ് റേപ്പ് :ഒന്നിലധികം ആളുകൾ ചേർന്ന് ഇരയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയാൽ ഒരോ പ്രതിക്കും 20 വർഷത്തിൽ കുറയാത്തതും ,മരണം വരെ തടവ് ശിക്ഷ, ഇടാക്കുന്ന പിഴ ഇരയുടെ ചികിത്സക്കും, പുനരധിവാസത്തിനും പര്യാപ്തമാക്കേണ്ടതാണെന്ന് വ്യക്തമാക്കുന്നു .
376 E പ്രകാരം മുൻപ് ബലാൽസംഗത്തിന് ശിക്ഷിക്കപ്പെട്ടവർ വീണ്ടും
കുറ്റം ചെയ്താൽ മരണപര്യന്തം തടവോ ,
വധശിക്ഷയോ ലഭിക്കുന്നതാണ്.
കൂടാതെ ബലാൽസംഗ മോ,
ശ്രമമോ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ
ഇരയെ 24 മണിക്കുറിനകം അവളുടെ യോ അവൾക്കു വേണ്ടി നൽകാൻ പ്രാപ്തയായ ആളുടേയോ സമ്മതത്തോടെ രജിസ്റ്റർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ അടുത്ത് വൈദ്യപരിശോധനക്ക് അയച്ച് ആയതിന്റെ വൈദ്യ പരിശോധനാ റിപ്പോർട്ട് സഹിതം ,
ഇരയെ ജുഡിഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തേണ്ടതുമാണ്
എന്ന് CRPC Sec 164 (5A) യിൽ നിഷ്ക്കർഷിക്കുന്നു.
സംഭവസമയത്ത് ഇര ധരിച്ചിരുന്ന വസ്ത്രങ്ങൾ കഴുകാതെ സൂക്ഷിക്കേണ്ടതാണ്. വസ്ത്രങ്ങളിൽ കണ്ടെത്തിയേക്കാവുന്ന ഉമിനീർ, ബീജ ശ്രവങ്ങൾ, രക്തം ഇവയൊക്കെ സംഭവത്തിന്റെ ശക്തമായ തെളിവുകളാണ്.
കുറ്റാരോപിതനായ വ്യക്തിയെ Crpc Section 53 A പ്രകാരം സംഭവം നടന്നതിന്റെ 16 KM പരിധിയിലുള്ള രജിസ്ട്രേർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ അടുത്ത് ഹാജരാക്കി വൈദ്യ പരിശോധന നടത്തേണ്ടതാണ് .
പ്രതിയുടെ ശരീരത്തിൽ നിന്നും കുറ്റകൃത്യം നടന്നത് തെളിയിക്കുന്നതിലേക്കുൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമാണിത്
ഈ അവസരത്തിൽ ഡോക്ടർ പ്രതിയുടെ ലൈംഗീക ശേഷി പരിശോധന (Potency Test)നടത്തി ആയതിന്റെ റിപ്പോർട്ടും നൽകുകയും ചെയ്യുന്നു .
ഇരക്ക് ലഭ്യമാകുന്ന നിയമ പരിരക്ഷങ്ങൾ
............................
ബലാൽസംഗത്തിത്തിനും, മറ്റ് ലൈംഗികാതിക്രമങ്ങൾക്കും ഇരയാകുന്നവർക്ക്
Cr PC Section 357 A പ്രകാരം അതിജീവനത്തിനാവശ്യമായ നഷ്ട പരിഹാരം ഇരക്ക്
ലഭ്യമാകുന്നതാണ്.
പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ടവർക്ക് കുറ്റകൃത്യം സംബന്ധിച്ച് പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പിൽ അറിയിക്കേണ്ടതും വൈദ്യ പരിശോധന കഴിയുന്ന മുറക്ക് നഷ്ടപരിഹാരതുകയുടെ ആദ്യ ഗഡു ലഭിക്കുന്നതുമാണ്.
ചികിത്സ
...............
Cr pc Section 357 C പ്രകാരം ലൈംഗീകാതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് എല്ലാ സർക്കാർ ,സ്വകാര്യ ആശുപത്രികളും സൗജന്യമായി ചികിത്സ നൽകേണ്ടതും സംഭവം ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടേണ്ടതുമാണ്.
സ്വകാര്യത
...................
ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരുടെ പേര് വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്നത് IPC Section 228 A പ്രകാരം രണ്ട് വർഷം തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്.
ലൈംഗികത പരസ്പര ആദരവോടെ,നിയമാനുസൃതം അനുവർത്തിക്കേണ്ട ഒന്നാണെന്ന് നിയമം നമ്മളെ ഓർമ്മിപ്പിക്കുന്നു.
No comments:
Post a Comment