കോവിഡ് കാലത്തെ ബൈപോളാർ ഡിസോർഡർ രോഗികൾ
................................. ...........
പ്രസാദ് എം മങ്ങാട്ട്
കുറേ ദിവസമായി ഹോമിയോ ഡോക്ടറായ സുഹൃത്തിന്റെ ഫോൺ കോളുകളൊന്നും കാണാത്തതു കൊണ്ടും ,വിളിച്ചിട്ട് കിട്ടാതിരുന്നതുകൊണ്ടുമാണ് അവന്റെ ക്ലിനിക്കിലേക്ക് പോയത് .
വിവരങ്ങൾ കേട്ടപ്പോൾ ഒരുപാട് കാര്യങ്ങൾ ഓർത്തുപോയി.
സോഫ്റ്റ് വെയർ എഞ്ചിനിയറായ അവന്റെ അനുജനെപ്പറ്റിയായിരുന്നു അവന്റെ സങ്കടങ്ങൾ. ബാംഗ്ലൂരിലെ പ്രശസ്തമായ കോളജിൽ നിന്നും എം.ടെക് ഉയർന്ന നിലയിൽ പാസ്സായിരുന്നു അനുജൻ .പ0നകാലത്ത് അതിസമർഥനായിരുന്ന അവൻ പെട്ടന്ന് ബൈപോളാർ ഡിസോർഡർ രോഗത്തിൽ എത്തപ്പെടുകയായിരുന്നു .ഹോസ്റ്റലിൽ നിന്നും അന്ന് അറിയിച്ചതനുസരിച്ച് അവനെ കൂട്ടികൊണ്ടുവരാൻ കൂട്ടുകാരനോടൊപ്പം ബാംഗ്ലൂർക്ക് ഞാനും പോയിരുന്നു .ട്രെയിനിലായിരുന്നു മടക്കം.
എപ്പോഴും മൗനമായിരിക്കും ചിലപ്പോൾ കരയും ,
ചിലപ്പോൾ പൊട്ടിത്തെറിക്കും, ഒന്നു രണ്ട് തവണ ട്രെയിനിൽ നിന്ന് ചാടാൻ ശ്രമിച്ചു.
ഒരുവിധത്തിൽ
കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു സൈക്കാട്രിസ്റ്റിന്റെ അടുത്തെത്തിച്ചു. ചികിത്സയിൽ സ്ഥിതി ഏറെ ഭേദപ്പെട്ട അയാൾ രണ്ട് വർഷം മുമ്പ് വിവാഹിതനായിരുന്നു. സ്വന്തമായി ഒരു ബിസിനസ് സംരംഭവുമായി ജീവിച്ചു വരുമ്പോഴാണ് കോവിഡിന്റെ വരവ് .സ്ഥാപനം അടച്ചു പൂട്ടേണ്ട അവസ്ഥയിലെത്തിയപ്പോൾ പാവം തകർന്നു പോയിരുന്നു. വീണ്ടും പഴയ രോഗാവസ്ഥകൾ കാണിച്ചു തുടങ്ങിയിരിക്കുന്നു ഇതിനെത്തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് കുട്ടിയേയും കൂട്ടിപ്പോയതിൽപിന്നെ സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുന്നു.കൂട്ടുകാരനൊപ്പം പലപ്പോഴും അവന്റെ അനുജന്റെ ചികിത്സക്ക് ട്രീറ്റ്മെന്റ് സെന്ററിൽ പോയപ്പോഴൊക്കെ കണ്ട
സമാനരോഗികളെപ്പറ്റി ഞാനോർക്കുകയായിരുന്നു.ഈ കോവിഡ് കാലത്തെ അവർ എങ്ങനെയാണ് അതിജീവിക്കുന്നുണ്ടാവുക?
എന്താണ് ബൈപോളാർ
ഡിസോർഡർ രോഗം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മൂഡ് സ്വിങ്ങ് അഥവാ വിഷാദ രോഗവും ഉന്മാദവും മാറി മാറി വരുന്ന രോഗാവസ്ഥ യാണ് ബൈപോളാർ ഡിസോർഡർ.
തലച്ചോറിലെ ഡോപ്പമിൻ, സിറട്ടോണിൻ,ഗ്ലൂട്ടമേറ്റ് തുടങ്ങിയ രാസവസ്തുക്കളുടെ വ്യതിയാനമാണ് ഈ രോഗാവസ്ഥക്ക് കാരണം.
വ്യത്യസ്ഥ ഇടവേളകളിൽ വിഷാദവും ഉൻമാദവും ആവർത്തിക്കുന്നു . ജീവിതം ആകെ തകിടം മറിയുന്ന മാനസീകാവസ്ഥയിലുടെ കടന്നു പോകുന്ന രോഗിക്ക് സാധരണ അവസ്ഥയിലേക്ക് മടങ്ങി വരാൻ അനുഭാവ പൂർണ മായ ചികിത്സ ആവശ്യമാണ് .
കടുത്ത മദ്യാസക്തിയിലേക്കോ ലഹരിയിലേക്കോ ഒക്കെ രോഗി എത്തപ്പെടുന്ന സാഹചര്യത്തിൽ കുടുംബ ബന്ധങ്ങൾ തകരാറിലാകുന്നതിനും തോഴിൽ നഷ്ടമാകുന്നതും ഒക്കെ സാധാരണമാണ്.
കടുത്ത വിഷാദത്തിന്റെ അവസ്ഥയിൽ തന്റെ ഭാവി ഇരുളടെഞ്ഞെന്നും, താൻ ഒറ്റപ്പെട്ടെന്നും, തന്നോട് എല്ലാവർക്കും ശത്രുതയാണെന്നുമൊക്കെ രോഗിക്ക് തോന്നും. ചില സമയങ്ങളിൽ ജീവിത പങ്കാളി തന്നെ വഞ്ചിക്കുന്നു എന്നു തോന്നി പല കഥകളും ഇവർ വിഭാവന ചെയ്യും,ആയത് കുടുംബ കലഹത്തിലേക്കും തകർച്ചയിലേക്കും എത്താറുണ്ട് .ചിലർ ആത്മഹത്യാ പ്രവണത കാണിക്കുകയോ ,അക്രമാസക്തരാവുകയോ ചെയ്യാറുണ്ട്.
പലതും പറഞ്ഞും ചെയ്തതിനും ശേഷം ഇവർക്ക് ഇങ്ങനെയൊരു കാര്യത്തെപറ്റി ഓർമ്മപോലുമുണ്ടാകില്ല ചിലപ്പോൾ.രോഗ കാലത്തെ പെരുമാറ്റ വൈകല്യങ്ങൾ കൊണ്ട് രോഗി കുടുംബത്തിലും, സമൂഹത്തിലും ഒറ്റപ്പെട്ടേക്കാം.
ട്രീറ്റ്മെന്റ്
...............
മനുഷ്യ മനസ്സിന്റെ വൈകാരിക സന്തുലിതാവസ്ഥ നിലനിർത്താനാവശ്യമായ മൂഡ് സ്റ്റെബിലൈസർ വിഭാഗത്തിൽ പെട്ട സോഡിയം വാൽപ്രോയ റ്റ് ,ലാമോട്രിജിൻ പോലെയുള്ള മരുന്നുകൾ ഈ രോഗ ചികിത്സക്ക് ഉപയോഗിക്കുന്നു.
വിദഗ്ദനായ സൈക്കാട്രിസ്റ്റിന്റെ നേത്യത്വത്തിൽ ചികിത്സ തുടരേണ്ടതാണ്.രോഗി
മദ്യപാനം, ലഹരി മരുന്നുകൾ,ഉറക്കമിളക്കൽ എന്നിവ ഒഴിവാക്കുകയും കടുത്ത മാനസീക സമ്മർദ്ദങ്ങളിൽ നിന്നും അകന്നനിൽക്കേണ്ടതുമാണ്.
ഇവരുടെ രോഗത്തിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് കുടുംബാംഗങ്ങളുടെ പരിപൂർണ്ണ പിന്തുണയോടെയും ,തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുടെ അനുഭാവ പൂർണമായ സഹകരണത്തോടെയും ഇവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനാവും.
ഈ കോവിഡ് കാലം ബൈപോളാർ ഡിസോർഡർ രോഗികളെ സംബന്ധിച്ച് കടുത്ത പ്രതിസന്ധിയുടേതാകും, തൊഴിൽ നഷ്ടവും ,പ്രതിസന്ധിയിലാകുന്ന ജീവിത ലക്ഷ്യങ്ങളും, ആശങ്കകളും ഇവരുടെ മാനസീക നിലയെ താളം തെറ്റിച്ചേക്കാം ,ഈ നാളുകളിൽ സ്നേഹപൂർണ്ണമായ പിന്തുണയുമായി നിങ്ങൾ ഇവർക്ക് ഒപ്പമുണ്ടാക്കുക .
അത്ഭുതങ്ങളുടെ കലവറയായ മനുഷ്യ മസ്തിഷ്ക്കത്തിലെ രാസ വ്യതിയാനങ്ങൾ ആർക്കുമുണ്ടാകാം ,
ആർക്കും ഈ അവസ്ഥയുണ്ടായേക്കാം ,
കരുതാം നമുക്കിവർക്കായ് കരുതലിന്റെ ,
സ്നേഹത്തിന്റെ പിന്തുണയുടെ ഒരു കൈത്താങ്ങ്.
No comments:
Post a Comment