പരീക്ഷയിൽ പരാജയപ്പെട്ടുവോ ?
അതിജീവിക്കാൻ 6 വഴികൾ
........................... ..............
അർഹതയുള്ളവർ മാത്രം അതിജീവിക്കുന്ന ഒരു കാലമാണിത് . മത്സരപ്പരീക്ഷകൾ ഭാഗ്യപരീക്ഷണത്തിന്റെ വേദിയല്ല മറിച്ച് തീഷ്ണമായ കഠിനാധ്വാനവും ചിട്ടയായ ശ്രമവും മികവുറ്റ ആസൂത്രണവും കൂടിയേ തീരു . ജോലിക്കായുള്ളതും മറ്റ് മത്സര പരീക്ഷകളിലും പരാജയപ്പെട്ട് കടുത്ത ഡിപ്രഷനിലായി ജീവിതം അവസാനിപ്പിക്കുന്നവർ ഇന്നേറെയാണ് . വിഷമിക്കണ്ട .പരീക്ഷകളിലെ തോൽവി ജീവിതത്തിന്റെ അവസാന അധ്യായമായി കാണാതിരിക്കുക . നഷ്ടപ്പെട്ടതിനെയോർത്ത്
വിഷമിക്കാതെ എങ്ങനെ പരാജയത്തെ അതിജീവിക്കാം എന്നു നോക്കാം .
1. പരാജയ കാരണങ്ങളെ വിലയിരുത്തുക
നിങ്ങൾക്കുണ്ടായ പരാജയ കാരണങ്ങൾ ആദ്യം കണ്ടെത്തുക . ആദ്യം നിങ്ങളടെ കുറവുകളേയും പോരായ്മകളേയും വ്യക്തമായി തിരിച്ചറിയുക .
അതിനെ ഭാഗ്യപരീക്ഷണത്തിനായ് വിട്ടുകൊടുത്ത് തന്ത്രപൂർവ്വം സ്കിപ്പ് ആകാതെ പോരായ്മകളുള്ള വിഷയങ്ങളെ ക്ഷമയോടെ പഠിച്ചെടുക്കാൻ ശ്രമിക്കുക ,വീണ്ടും വീണ്ടും ശ്രമിക്കുക .
ഇങ്ങനെ ചെയ്യുമ്പോൾ പഠനം നിങ്ങൾക്ക് എളുപ്പമാകും .
പോരായ്മകളെ കണ്ടെത്തി ക്ഷമാപൂർവ്വം അത് പഠിക്കാൻ ശ്രമിക്കുക , ക്രമേണ ആ വിഷയം നിങ്ങൾക്ക് എളുപ്പമായിത്തീരും.
2. സമീപനത്തിലെ മാറ്റം
.........................
പലരും പരീക്ഷയെ സമീപിക്കുന്നത് ഒന്നുകിൽ കടുത്ത സമ്മർദ്ദത്തോടെ
അല്ലെങ്കിൽ തികഞ്ഞ ഉദാസീനതയോടെ ,രണ്ടും ആപത്താണ് .
പരീക്ഷകകളെ പ്രായോഗിക ബുദ്ധിയോടെയും തികഞ്ഞ ക്ഷമയോടെയും സമീപിക്കുക .
ഓരോ പരീക്ഷാർത്ഥിയും പരീക്ഷക്കു മുമ്പ് തന്റേതായ നല്ല
ഒരു ഇൻ പുട്ട് പരീക്ഷക്കായി നൽകുക .
അടുക്കും ചിട്ടയും പ0നത്തിൽ ആദ്യമായി കൊണ്ടുവരിക .
ആദ്യമായി
സിലബസ് വ്യക്തമായി മനസ്സിലാക്കുക, തുടർന്ന് മികവുറ്റ സ്റ്റഡി മെറ്റീരിയൽസ് സംഘടിപ്പിക്കുക ,
സമയമില്ലെന്ന് വ്യാകുലപ്പെടാതെ ലഭിക്കുന്ന സമയം നന്നായി പ്രയോജനപ്പെടുത്തുക .
3 .അടുത്ത ശ്രമത്തെ പോസിറ്റീവ് ചിന്തയോടെ സമീപിക്കുക
പരാജയഭീതി ആദ്യം തന്നെ നിങ്ങൾ ഉപേക്ഷിക്കുക .ഉള്ളിൽ ശുഭാപ്തി വിശ്വാസം നിറക്കുക. നിങ്ങൾക്ക് പറ്റും എന്ന ചിന്ത ഉളളിൽ നിറയുമ്പോൾ ശരീരത്തിലെ ഒരോ കോശവും നിങ്ങൾക്ക് ഒപ്പം ഉണർന്നിരിക്കും, ജാഗരൂകരാവും ഉറപ്പ് .
4. പരാജയ ഭീതി ഉപേക്ഷിക്കുക
തോൽക്കും എന്ന മനോഭാവത്തോടെ ഒരു പരീക്ഷയേയും സമീപിക്കരുത് . പരീക്ഷക്ക് ആവശ്യമായ ആത്മാർത്ഥമായ തയ്യാറെടുപ്പുകൾ നടത്തുമ്പോഴും ആത്മവിശ്വാസം ഉള്ളിൽ നിറയ്ക്കുക .
തളരാതിരിക്കുക .
5. വ്യത്യസ്ഥമായ പരീക്ഷാ തന്ത്രം
പരീക്ഷകളെ യാഥാർത്ഥ്യ ബോധത്തോടെ സമീപിക്കുക .
മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കാതെ
നല്ല പ0നരീതി സ്വീകരിക്കുക . പരീക്ഷകൾ ഭാഗ്യപരീക്ഷണ വേദിയല്ലെന്ന് തിരിച്ചറിയുക .
നിങ്ങൾ എഴുതുന്ന പരീക്ഷക്ക് കഠിനാധ്വാനം ചെയ്ത് സമർപ്പണമനോഭാവത്തോടെ തയ്യാറെടുപ്പ് നടത്തിയിട്ട് വരുന്ന അനവധി മത്സരാർത്ഥികൾ ഉണ്ടാവും എന്നത് ഉറപ്പാണ് .
നിങ്ങളിൽ പലരും ഹാൾ ടിക്കറ്റ് ലഭിക്കുമ്പോഴാണ് പഠിക്കാൻ തുടങ്ങുക .
ഈ രീതി ശരിയല്ല . ആത്മാർത്ഥമായ ശ്രമം ഉണ്ടെങ്കിൽ വിജയം ഉറപ്പാണ് .
6 .ഏറ്റവും നല്ല ശ്രമം പരീക്ഷക്കായി നൽകുക .
പരീക്ഷക്ക് തടസ്സമുണ്ടാക്കുന്ന കാര്യങ്ങളോട് തല്ക്കാലം വിട പറയുക .
സമർപ്പണവും ശ്രദ്ധയും ഉണ്ടാക്കുക.
പഠിക്കുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി
അത് മറ്റൊരാൾക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ പാകത്തിൽ പഠിച്ചെടുക്കുക,
ഒരിക്കലും നിങ്ങളത് മറന്നു പോകില്ല.
വ്യക്തമായ നോട്ടുകൾ ഉണ്ടാക്കി പഠിക്കുക , ഇത് നിങ്ങളെ കൂടുതൽ ഷാർപ്പാക്കും.
അലസത വെടിഞ്ഞ് പഠിക്കാനിരിക്കുക .
ഒരിക്കലും പരാജയപ്പെടുമ്പോൾ നിരാശപ്പെട്ട് ലഹരിക്ക് അടിമപ്പെടുകയോ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യരുത് .
ജീവിതവും ലോകവും പരാജയപ്പെട്ടവരുടേത് കൂടിയാണ് മറക്കണ്ട .
പരാജയ കാരണങ്ങളെ വ്യക്തമായി തിരിച്ചറിഞ്ഞ്
വീണ്ടും ശ്രമിക്കൂ തീർച്ചയായും നിങ്ങൾ വിജയിച്ചിരിക്കും ഉറപ്പ് .
No comments:
Post a Comment