SSLC ബുക്ക് നഷ്ടപ്പെട്ടാൽ ഡൂപ്ലിക്കറ്റ് ലഭിക്കാൻ എന്തു ചെയ്യണം
.............................................
SSLC ബുക്ക് നഷ്ടപ്പെടുകയോ, നശിച്ചുപോകുകയോ ചെയ്യുമ്പോൾ എന്തുചെയ്യണമെന്നറിയാതെ സങ്കടപ്പെടുന്നവർ ധാരാളമുണ്ട്.
നഷ്ടപ്പെട്ട SSLC ബുക്കിന്റെ ഡൂപ്ലിക്കേറ്റ് ലഭിക്കാൻ ആദ്യം ചെയ്യേണ്ടത് നിങ്ങൾ SSLC പരീക്ഷ എഴുതിയ സ്കൂൾ അധികാരികളെ സമീപിക്കേണ്ടതാണ് .
നിങ്ങൾ പഠിച്ച വർഷം രജിസ്റ്റർ നമ്പർ തുടങ്ങിയ വിവരങ്ങൾ മറന്നു പോയെങ്കിൽ സ്കൂൾ രജിസ്റ്ററിൽ നിന്നും കണ്ടെത്താവുന്നതാണ്.
നിർദ്ദിഷ്ട അപേക്ഷ പൂരിപ്പിച്ച് സ്കൂൾ അധികാരികൾ വഴി, അവരുടെ സാഷ്യപത്രം സഹിതമാണ് നിങ്ങളുടെ അപേക്ഷ പരീക്ഷാ ഭവനിലേക്ക് അയക്കുന്നത്.
അവശ്യമായ രേഖകൾ
.........................................
1. സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ ഡൂപ്ലിക്കേറ്റിനായുള്ള ഫീസടച്ച ചെലാൻ ഒറിജിനൽ
2. നിങ്ങളുടെ സർട്ടിഫിക്കേറ്റ് തിരിച്ചു കിട്ടാനാവാത്ത വിധം നഷ്ടപ്പെട്ട് പോയെന്ന് കാണിച്ച് പത്രപരസ്യം നൽകേണ്ടതും ആയത് അപേക്ഷയോടൊപ്പം അയക്കേണ്ടതുമാകുന്നു.
3. നിങ്ങളുടെ സർട്ടിഫിക്കേറ്റ് തിരിച്ചുകിട്ടാനാവാത്തവിധം നഷ്ടപ്പെട്ടു പോയെന്ന് കാണിച്ച് മുദ്ര പേപ്പറിൽ തയ്യാറാക്കിയ സത്യവാങ്മൂലം നിങ്ങൾ താമസ്സിക്കുന്ന സ്ഥലത്തിന്റെ അധികാര പരിധിയിലുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തിയിരിക്കണം.
(സത്യവാങ്മൂലം തയ്യാറാക്കി ലഭിക്കുന്നതിന് അഭിഭാഷകരുടെ സേവനം ലഭിക്കുന്നതാണ്)
പ്രസക്തമായ രേഖകൾ സഹിതം സ്കൂൾ അധികാരി വഴി പറിക്ഷാ ഭവനിലേക്ക് നൽകുന്ന അപേക്ഷപ്രകാരം പരമാവധി ഒരു മാസത്തിനകം ഡൂപ്ലിക്കേറ്റ് SSLC ബുക്ക് നിങ്ങൾക്ക് ലഭിക്കുന്നതാണ്.
No comments:
Post a Comment