ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം 2006 : അടിസ്ഥാന വിവരങ്ങൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
By പ്രസാദ് എം മങ്ങാട്ട്
ഒരുമ സ്ത്രീ കൂട്ടായ്മയുടെ സെക്രട്ടറിയായ വനജ ചേച്ചി രാവിലെ എത്തിയത് ഒരു ആശങ്കയുമായിട്ടായിരുന്നു.
ലോക്ക് ഡൗൺ കാലമല്ലേ അച്ചാറും ,പലഹാരങ്ങളും ഒക്കെ ഉണ്ടാക്കി വിൽക്കുന്ന ചെറിയ യൂണിറ്റ് തുടങ്ങുന്നതിനിടക്കാണ് ,
ഇതിനൊക്കെ ലൈസൻസ് വേണമെന്ന്
കേട്ടത്.
രാജ്യത്ത് നടപ്പിൽ വരുന്ന പല നിയമങ്ങളെ പറ്റിയും സാധാരണക്കാർ അറിയുന്നതേയില്ല.
പോക്സോ ആക്ട് രാജ്യത്ത് നടപ്പാക്കിയതറിയാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഗോത്രോചാരപ്രകാരം വിവാഹം ചെയ്ത് ജയിലിലായ വയനാട്ടിലെ
നിഷ്ക്കളങ്കരും നിരാലംബരുമായ ചെറുപ്പക്കാരുടെ അവസ്ഥ ഞാനോർത്തു.
ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം 2006
.............................................
1954 ലെ മായം ചേർക്കൽ നിരോധന നിയമം (PFA Act 1954 ) രാജ്യത്ത് അപര്യാപ്തമായതിനെ തുടർന്ന് നിർമ്മിച്ച നിയമമാണ്
Food safety and standards Act 2006 .
രാജ്യത്ത് ഭക്ഷ്യ ഉല്പാദക ,സംഭരണ, വിതരണ, വില്പന, ഇറക്കുമതി രംഗത്ത് , ഉപഭോക്താവിന്റെ ജീവനും ആരോഗ്യത്തിനും സംരക്ഷണം ശാസ്ത്രീയാധിഷ്ടിതമായിഉറപ്പു വരുത്തുന്ന നിയമമാണിത്.
ഈ നിയമം നടപ്പാക്കേണ്ട കേന്ദ്ര അധികാര സ്ഥാപനമാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോരിറ്റി ഓഫ് ഇന്ത്യ (FSSAI)
ഭക്ഷ്യ ഉല്പാദക, വിതരണ, വില്പന, സംഭരണ മേഘലയിലെ ഭക്ഷ്യ സുരക്ഷ ലൈസൻസ് രാജ്യത്ത് ആദ്യമായി പൂർണ്ണമായും നടപ്പാക്കിയ ജില്ലയായി
2018 മാർച്ച് 19ന് കൊല്ലം ജില്ലയെ പ്രഖ്യാപിക്കുകയുണ്ടായി.
ആക്ടിലെ സുപ്രധാന വകുപ്പുകൾ
.........................................
Section 51
....................
ഗുണനിലവാരമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴ.
Sec.53_ ഗുണനിലവാരത്തെപ്പറ്റി തെറ്റായ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത്-
5 ലക്ഷം രൂപ പിഴ.
Sec 56.
വ്യത്തിഹീനമായ, ശുചിത്തമില്ലാത്ത സാഹചര്യത്തിലുള്ള ഭക്ഷണ നിർമ്മാണം-
1 ലക്ഷം രൂപ പിഴ.
Sec 57.
ഹാനികരമായ ഭക്ഷണങ്ങളുടെ നിർ മ്മാണം, സംഭരണം, വിതരണം, വില്പന, ഇറക്കുമതി --
10 ലക്ഷം രൂപ പിഴ
Sec 59. സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം ഗുരുതരമായ പരിക്കുണ്ടായാൽ -
6 വർഷം തടവും 5 ലക്ഷം രൂപ പിഴയും-
മരണം സംഭവിച്ചാൽ 7 വർഷം തടവു ശിക്ഷയിൽ കുറയാത്തതും ജീവപര്യന്തം തടവ് ശിക്ഷയും വരെയും 10 ലക്ഷം രൂപ പിഴയും
Sec 63.
ലൈസൻസ് ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണം ,വിതരണം,സംഭരണം, വില്പന -
6 മാസം തടവും 5 ലക്ഷം രൂപ പിഴയും
Sec 65 -
ഹാനികരമായ ഭക്ഷണം മൂലം മരണം സംഭവിച്ചാൽ 5 ലക്ഷം രൂപ നഷ്ടപരിഹാരവും,
ഗുരുതരമായ പരിക്കേറ്റാൽ 3 ലക്ഷം രൂപയും,
നിസ്സാര പരിക്കുകൾക്ക്
1 ലക്ഷം രൂപയും നഷ്ടപരിഹാരം ഉറപ്പ് വരുത്തുന്നു.
മരണം സംഭവിച്ച കേസുകളിൽ 30 ദിവസത്തിനകം നഷ്ടപരിഹാരം ലഭിക്കുന്നതാണ്
ലൈസൻസ്
.....................
FSS Act പ്രകാരം ഭക്ഷ്യ വസ്തുക്കളുടെ ഉല്പാദനം, സംഭരണം, വിതരണം, വില്പന, ഇറക്കുമതി എന്നിവക്ക് രജിസ്ട്രേഷൻ/ലൈസൻസ് ആവശ്യമാണ്. ലൈസൻസ്/രജിസ്ട്രേഷൻ എന്നിവ ഇല്ലാത്ത കുറ്റത്തിന് 6 മാസം തടവും 5 ലക്ഷം രൂപ പിഴയും ചുമത്തുന്നതാണ്.
ലൈസൻസ് / രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ
...........................
ഷോപ് & കോമേഴ്സ്യൽ എസ്റ്റാബ്ലീഷ്മെന്റ് ആക്ട് പ്രകാരം ബിസ്സിനസ്സ് സംരംഭങ്ങൾക്ക് ആവശ്യമായ ലൈസൻസ്,
ഇത്തരം സംരംഭങ്ങൾക്ക് ആവശ്യമായ പഞ്ചായത്ത് / മുൻസിപ്പൽ/കോർപ്പറേഷൻ ലൈസൻസ് എന്നിവയും ഉണ്ടാകേണ്ടതാണ്.
12 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ഭക്ഷ്യ ഉല്പാദക, സംഭരണ വിതരണ, വില്പന ഇറക്ക്മതി സംരംഭങ്ങൾക്ക് FSSAI യിൽ നിന്നും Form A യിൽ അപേക്ഷിച്ച്
Basic Registration നേടേണ്ടതും
12 ലക്ഷം മുതൽ 20 കോടി വരെയുള്ള സംരംഭങ്ങൾക്ക് FSSAl യിൽ നിന്നും ലൈസൻസ് നേടേണ്ടതും
20 കോടിക്ക് മുകളിലുള്ള സംരഭങ്ങൾക്ക്
Central FSSAI യിൽ നിന്നും ലൈസൻസ് നേടേണ്ടതുമാണ്.
ലൈസൻസിനായി FSSAI യുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെ നിർദ്ദിഷ്ട രേഖകൾ സഹിതം ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്
സുരക്ഷാ പരിശോധനകൾ പൂർത്തിയായി 4 ദിവസത്തിനകം ലൈസൻസ് ലഭ്യമാകുന്നതാണ്.
ക്രിസ്തുമസ്സ് അടുത്തു വരുന്നു അനുമതിയില്ലാതെ വില്പനക്കായി വൈനും കേക്കുമൊക്കെ ഉണ്ടാക്കി ഇത്തിരി ചില്ലറ ഒപ്പിക്കാമെന്ന് വച്ചാൽ പണി കിട്ടിയേക്കാം ജാഗ്രതേ .
No comments:
Post a Comment