മുക്കുറ്റി, കുറുന്തോട്ടി പിന്നെ മഷിത്തണ്ട്
....................................
പ്രസാദ് എം മങ്ങാട്ട്
മൂന്നുപേരും സ്ക്കൂളിൽ അസംബ്ലിക്ക് നിർത്തിയപോലെ നിരന്നു നില്പാ ഒറ്റ ഫ്രെയിമിൽ!
ഒന്നാമൻ ഇത്തിരിമഷിത്തണ്ടൻ
സ്ലേറ്റുകാലത്ത് ഇവൻ കയ്യിലുണ്ടേൽ ക്ലാസ്സിൽ ഹീറോയായിരുന്നു.
പണ്ട് ക്ലാസ്സിൽ കുട്ടികൾ സ്ലേറ്റ് വൃത്തിയാക്കാനായി കൊണ്ടുവന്നിരുന്ന മഷിത്തണ്ട് പുതിയ തലമുറക്ക് നോസ്റ്റാൾജിയയായി മാറിയിയിരിക്കുന്നു.
രണ്ടാമൻ മൂക്കുറ്റി ,
തോട്ടിൽ നിന്ന് ചെളിമണ്ണ് വാരി കുട്ടിക്കാലത്ത് വീട് വക്കുമ്പോൾ തെങ്ങായി നട്ടുവച്ചിരുന്നത് ഇതിനെയാണ്.
പണ്ട് ഒരു മഴക്കാലത്ത് കുന്നിൻ മുകളിലെ സ്കൂളിലെ ക്ലാസ്സ്മുറിയിൽ നിന്നും ബാപ്പയ്ക്കൊപ്പം യാത്ര പോലും പറയാതെ ,
മഴയിലൂടെ നടന്നു മറഞ്ഞ റഹിയാനത്തിനെപ്പോലെ മെലിഞ്ഞ സുന്ദരി .മുക്കുറ്റി
സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുർവേദപ്രകാരം ഉഷ്ണവർദ്ധകവും ശ്ലേഷ്മവർദ്ധകവുമായ ഈ സസ്യം ത്രിദോഷങ്ങളിൽ വാത, പിത്ത ദോഷങ്ങൾക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു.
മുന്നാമൻ കുഞ്ഞൻ കുറുന്തോട്ടി
പണ്ട് വല്യമ്മ പറിച്ചോണ്ട് വരാൻ പറഞ്ഞു വിടുമ്പോൾ ,പറിക്കാൻ പാകത്തിൽ ചിരിച്ച് നിന്ന് തന്നവനാ ...വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് ആനക്കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മർമ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേർത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാൽപുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ധാര കോരുന്നത് ഫലപ്രദമാണ്. വാതരോഗശമനത്തിനും ഹൃദയസ്പന്ദനം ത്വരിതപ്പെടുത്തുന്നതിനും കുറുംന്തോട്ടി നല്ലതാണ്. ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ്.
ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാർപ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്പ് എന്നിവയിലും കുറുന്തോട്ടി ചേർക്കുന്നു.
നന്നായി ഓർമ്മയുണ്ട്..
ഞങ്ങളിവുടുണ്ടെന്ന് പറയാതെ പമ്മി നില്പാ മൂന്നാളും ...
No comments:
Post a Comment