ട്രു ഫെമിനിസ്സം
...........................
പ്രസാദ് എം മങ്ങാട്ട്
ഫെമിനിസ്സത്തെപ്പറ്റി ചിന്തിക്കുമ്പോൾ ദയാഭായിയെ ഓർമ്മ വരും. അഭിമാനത്തോടെയും ആദരവോടയും ഓർക്കുന്ന വനിത.
ദയാഭായ് ,
എന്നും ആദരവ് തോന്നുന്ന ഒരു റിയൽ ഫെമിനിസ്റ്റ്.
1941 ൽ പാലാ പൂവരണിയിൽ ജനിച്ച്,
പതിനാറാം വയസ്സിൽ കന്യാസ്ത്രീ പഠനത്തിനായ് മദ്ധ്യപ്രദേശിലേക്ക് പോയ മേഴ്സി മാത്യു കർമ്മമേഖല തിരിച്ചറിഞ്ഞ് അവിടുത്തെ
ആദിവാസികളുടെ ഉന്നമനത്തിനായ് ,
വിശേഷിച്ച് സ്ത്രീകളുടെ സാക്ഷരത ഉയർത്തുന്നതിനായ് കഴിഞ്ഞ 50 വർഷത്തിലധികമായ് പ്രവർത്തിക്കുന്ന
ആദരണീയ ..
പല യാത്രകളിലും നേരിട്ടു കണ്ട് സംസാരിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് .. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി സഹിച്ച യാതനകൾ കേട്ട് അമ്പരന്നിട്ടുണ്ട് ..
മീഡിയയുടെ രാജരഥ്യയിൽനിന്നകന്ന്, കർമ്മം കൊണ്ട്
അന്തസത്ത അന്വർത്ഥമാക്കുന്ന റിയൽ' ഫെമിനിസ്റ്റ്
സ്ത്രീകളുടെ സാമ്പത്തിക ,സാമൂഹ്യ ,സാംസ്ക്കാരിക തുല്യതയെ/ ഉന്നതിയെ ഉയർത്തിപ്പിടിക്കുന്ന
വലിയ ആശയപദ്ധതിയാണ് ഫെമിനിസ്സം.
ഈ ആശയം ഉയർത്തിപ്പിടിക്കുന്ന,അതിന്റെ ഭാഗമാകുന്ന പെണ്ണും ,ആണും ഫെമിനിസ്റ്റുകൾ തന്നെയാണ്.
ദാ ഇപ്പോൾ ഒരു കൂട്ടം
സ്വന്തം പ്രതികാരത്തിന് പോലും ഈ ആശയത്തിന്റെ ലേബൽ കൊടുത്ത്, അതിന്റെ വാക്താക്കൾച്ചമഞ്ഞ്
വലിയൊരു സ്ത്രീ മുന്നേറ്റ ആശയത്തെ അട്ടിമറിക്കുന്നു, തെറ്റിദ്ധരിപ്പിക്കുന്നു
ഗംഭീരം..
എന്നും സ്ത്രീത്വത്തിന്റെ നിറംകെടുത്തുന്ന
ലഹരി മാഫികൾക്കെതിരെയുള്ള പോരാട്ടത്തിൽ ,
സ്ത്രീധനത്തിനെതിരെ,
കർഷക വിരുദ്ധ നയങ്ങൾക്കെതിരെ,
കൊറോണാക്കെടുതിയിലും വൻ ഫീസുകൾ വാങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ
പോരാടുന്നവരെ,
സ്ത്രീകളുടെ തുടർസാക്ഷരതാ പദ്ധതികളിൽ വിയർപ്പൊഴുക്കുന്നവരെ
എല്ലാം മറന്ന്/മാറ്റി നിർത്തി ,
മീഡിയയുടെ മിഴിവിൽ മാത്രം പത്തിവിടർത്തുന്ന
കുമ്മാട്ടിക്കളിയിൽ ,
പണിയെടുത്തു ജീവിക്കുന്ന പെണ്ണിന്റെ വിണ്ടുകീറിയ കാല്പാദത്തിന് മുകളിൽ
ഉള്ളം തൊടവരെക്കാണിച്ച് ഇട്ട സ്നാപ്പ് ചലഞ്ചുകളിൽ ഫെമിസ്സം ജീവിക്കുന്നു എന്നുമാത്രം കൊട്ടിഘോഷിക്കരുത് ..
പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കരുത്..
ദയാഭായിയെപ്പോലുള്ളവരുടെ ജീവിതത്തിൽ നിന്നും പകർത്തണം പച്ചഫെമിനിസ്സം..BC 400 ൽ ഏതൻസിന്റെ ഭരണത്തിൽ കരുത്തരായ സ്ത്രീകളേയും ഉൾപ്പെടുത്തണമെന്നു വാദിച്ച പ്ലേറ്റോയും നല്ല ഫെമിനിസ്റ്റായിരുന്നു.
പഞ്ചമിയുടെ കൈപ്പിടിച്ച് പളളിക്കുടത്തിലേക്ക് നടത്തി അക്ഷര വിപ്ലവം ഉയർത്തിയ നവോഥാന നായകൻ അയ്യങ്കാളിയും ഫെമിനിസ്റ്റാണ്
അല്ലാതെ പുരുഷൻമാരെ മുഴുവൻ ശത്രുപക്ഷത്ത് നിർത്തി യുദ്ധം ചെയ്യുന്ന അസംതൃപ്തരുടെ ആൽമരക്കൂട്ടങ്ങൾങ്ങൾക്കടിയിലേക്ക്
ഫെമിനിസ്സത്തെ വലിച്ചിഴക്കരുത്
പ്ലീസ്..
No comments:
Post a Comment